Wednesday 13 May 2015

CELL GAME - BIOLOGY - STANDARD 8








CELL GAME
















എട്ടാം സ്റ്റാൻഡേർഡിലെ ജീവശാസ്ത്രം ഒന്നാം അധ്യായം 'കുഞ്ഞറയ് ക്കുള്ളിലെ ജീവരഹസ്യങ്ങൾ' കോശ ഘടനയും ധർമ്മങ്ങളും പ്രതിപാദിക്കുന്ന അധ്യായമാണ്‌. ഇതിലെ കോശത്തെയും കോശാംഗങ്ങളെയും പരിചയപ്പെടുന്നത്തിനുള്ള ഒരു ഗയിം പോസ്റ്റ്‌ ചെയ്യുകയാണ് . പഠനം രസകരമാക്കുന്നതിനും കോശാംഗങ്ങളെ മനസ്സിലുറപ്പിക്കുന്നതിനും ഈ ഗെയിം സഹായകരമാകുമെന്ന് വിശ്വസിക്കുന്നു.









PLAY THE GAME






















TEACHER TEXT DRAFT AND TEXT BOOKS FOR TEACHERS TRAINING 2015
















മേയ് 12 മുതൽ ആരംഭിക്കുന്ന അധ്യാപക പരിശീലനത്തിനാവശ്യമായ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും ഭാഗങ്ങൾ എസ് .സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചിരിക്കുന്നു.ചുവടെയുള്ള ലിങ്കുകളിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .
















Saturday 9 May 2015

ANNUAL EXAM 2015 - QUESTION PAPERS AND ANSWER KEYS - STANDARD 8

















8 )0 സ്റ്റാൻഡേർഡിലെ ഈ വർഷത്തെ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും
ഉത്തരസൂചികകളും പ്രസിദ്ധീകരിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍
നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .






QUESTION PAPERS AND ANSWER KEYS


MALAYALAM I

MALAYALAM II

ENGLISH | KEY (Prasanth P.G, G.H.S.S. Kottodi, Kasaragod)

HINDI

PHYSICS

CHEMISTRY

BIOLOGY | KEY (A.M.KRISHNAN, GHSS KOTTODI, KASARAGOD)

MATHEMATICS | KEY 1 (BINOYI PHILIP, GHSS Kottodi)

| KEY 2 (SUNNY.P.O,G.H.S THODIYOOR,KOLLAM)

SOCIAL SCIENCE | KEY (ALICE MATHEW)













അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ








അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ














അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ


പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാനുള്ള വഴികള്‍. കളിയും കലപിലമേളവും ഒക്കെയായി വീണ്ടും അവധിക്കാലം എത്തുകയാണ്‌. അമ്മമാരുടെ മനസില്‍ ആധി നിറയുന്ന സമയം. വീടിനുള്ളിലെ ഇത്തിരിവട്ടത്തില്‍ അവധിക്കാല രസങ്ങള്‍ ആഘോഷിക്കുന്നവരാണ്‌ ഇന്നത്തെ കുട്ടികള്‍. ഭക്ഷണരീതിയിലും വലിയ പുതുമകളൊന്നുമില്ലാതെ കടന്നു പോകുന്ന അവധിക്കാലം. വ്യത്യസ്‌തതയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നതിലല്ല അത്‌ എത്ര മാത്രം ആരോഗ്യപ്രദമാക്കാം എന്നാണ്‌ അമ്മമാര്‍ ചിന്തിക്കേണ്ടത്‌.





എന്തു കൊടുക്കും? അവരെ എങ്ങനെ ഭക്ഷണം കഴിപ്പിക്കും? എങ്ങനെ തൃപ്‌തരാക്കും? രണ്ടു കുട്ടികളുള്ള വീട്ടില്‍ നാലു ചോയ്‌സാണു ഭക്ഷണകാര്യത്തില്‍. ഇതിനിടയില്‍പ്പെട്ടു വീര്‍പ്പുമുട്ടുന്നവരാണു മിക്കവാറും അമ്മമാര്‍. എന്നാല്‍ പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാം.





പ്രാതല്‍ മെനുവിലെ പുതുമകള്‍





നാട്ടിന്‍പുറത്ത്‌ കൂട്ടുകാരുമൊത്തുചേര്‍ന്ന്‌ ആര്‍ത്തുല്ലസിച്ചു നടന്നഒരു അവധിക്കാലമുണ്ടായിരുന്നു നമുക്ക്‌. കൂട്ടുകുടുംബ വ്യവസ്‌ഥിതിയും കാര്‍ഷിക പാരമ്പര്യവും നിലനിന്നിരുന്ന അക്കാലത്തെ പ്രാതലിന്റെ മെനു ആസ്വാദ്യകരവും ആരോഗ്യദായകവുമായിരുന്നു. നെയ്യിട്ടതോ തേങ്ങാപ്പാല്‍ ഒഴിച്ചതോ ആയ കഞ്ഞി, കപ്പ പുഴുങ്ങിയത്‌. അല്‍പം കൂടി സൗകര്യമുള്ള വീട്ടിലാണെങ്കില്‍ ദോശ, ഇഡ്‌ഡലി, പുട്ടും കടലയും രാസവളം ചേര്‍ക്കാതെ കൃഷി ചെയ്‌ത വാഴപ്പഴം, വീട്ടില്‍ വളര്‍ത്തുന്ന നാടന്‍കോഴിയുടെ മുട്ട, ശുദ്ധമായ പശുവിന്‍ പാലൊഴിച്ച ചായ ഇതൊക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ പ്രാതല്‍.





ഉച്ചയ്‌ക്കാകട്ടെ ആവി പറക്കുന്ന ചോറോ കഞ്ഞിയോ. ഒപ്പം കൊതിയൂറുന്ന നാടന്‍ വിഭവങ്ങളും. ഫാസ്‌റ്റ്ഫുഡ്‌, ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്നിവയൊന്നും അന്നത്തെ കുട്ടികള്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു ഹെല്‍ത്ത്‌ ഡ്രിങ്കിന്റെയും പിന്‍ബലമില്ലാതെതന്നെ അവര്‍ ഇന്നത്തെ അണുകുടുംബങ്ങളിലെ ഒറ്റക്കുട്ടിയേക്കാള്‍ ആരോഗ്യവാന്മാരായിരുന്നു.





ഇന്ന്‌ കുട്ടികളുടെ ജീവിതരീതിയും ഭക്ഷണരീതികളുമെല്ലാം പാടെ മാറി. ടെലിവിഷനും കംപ്യൂട്ടറിനും മുമ്പില്‍ ചോദ്യചിഹ്നം പോലെ വളഞ്ഞ്‌ മുഖത്തു സോഡാക്കുപ്പി കണ്ണടയും വച്ച കുട്ടികള്‍ ഇന്ന്‌ പതിവു കാഴ്‌ചയാണ്‌.





പ്രാതല്‍ ഉപേക്ഷിച്ചാല്‍





വളര്‍ച്ചയുടെ കാലഘട്ടമാണു കുട്ടികളുടേത്‌. അതോടൊപ്പം അവധിക്കാല കളികളും കൂടിയാകുമ്പോള്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ഊര്‍ജസമ്പാദനത്തിനു വേണ്ട അന്നജവും വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ട പ്രോട്ടീനും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സന്തുലനത്തിനും വേണ്ട ജീവകങ്ങളും ധാതുലവണങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.





പ്രാതലിന്റെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്‌. പ്രഭാതഭക്ഷണം ഉപേക്ഷിക്കുകയോ ശരിയായ രീതിയില്‍ കഴിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടികള്‍ അക്കാദമിക്‌ നിലവാരത്തില്‍ പിന്നിലാവുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അതിനാല്‍ കുട്ടികളുടെ പ്രാതലിന്റെ കാര്യത്തില്‍ അമ്മമാര്‍ ഏറെ ശ്രദ്ധിക്കണം.





അമ്മ ഓര്‍ത്തിരിക്കാന്‍





ഒരേ ഭക്ഷണം പിതിവായി കഴിക്കുന്നത്‌ പൊതുവേ കുട്ടികള്‍ക്ക്‌ താല്‍പര്യമുള്ള കാര്യമല്ല. അവര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന ആഹാര സാധനങ്ങള്‍ക്കുവേണ്ടി ബഹളം വയ്‌ക്കുകയും ചെയ്യും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌, അവര്‍ ഇഷ്‌ടപ്പെടുന്ന രുചികളില്‍ തയാറാക്കാവുന്ന, പോഷകഗുണം നിറഞ്ഞ പാചകം പരീക്ഷിക്കാം.





കടപ്പാട് : മംഗളം








ENTRANCE EXAM QUESTION BANK | ENTRANCE EXAM PREVIOUS QUESTION PAPERS | ENTRANCE EXAM - ANSWER KEYS | ENTRANCE EXAM MEDICAL & ENGINEERING QUESTION PAPERS | KEAM QUESTIONS










ENTRANCE EXAM QUESTION BANK WITH KEY - MEDICAL & ENGINEERING














ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനപരീക്ഷ തിങ്കളാഴ്‌ച മുതൽ നടക്കുകയാണല്ലോ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2010, 2011, 2012,2013 എന്നീ വർഷങ്ങളിലെ മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനപരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കയാണ് .ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് . പരീക്ഷ എഴുതുന്ന എല്ലാവർക്കും ഒരിക്കൽ കൂടി വിജയാശംസകൾ.












ENTRANCE EXAM QUESTION BANK WITH KEY - MEDICAL & ENGINEERING


































Stream


Subject


QUESTION PAPERS



ANSWER KEY



Engineering


Paper I
Physics & Chemistry








ANSWER KEY 2010


Paper II
Mathematics





Medical


Paper I
Chemistry & Physics




Paper II
Biology































TECHNICAL HIGH SCHOOL ENTRANCE EXAM - QUESTION BANK








TECHNICAL HIGH SCHOOL ENTRANCE EXAM - QUESTION BANK










കേരളത്തിലെ 35 ടെക്നിക്കല്‍ സ്കൂളുകളിലും മെയ് ആദ്യം എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുകയാണ് , ഈയവസരത്തിൽ പ്രവേശന പരീക്ഷയുടെ മുൻ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു. ഈ ചോദ്യ ശേഖരം അയച്ച് തന്നിരിക്കുന്നത് ശ്രീ ജിഷ്ണു ആണ് . പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ !





DOWNLOADS







MALAYALAM MEDIUM QUESTIONS












ENGLISH MEDIUM QUESTIONS

















SSLC RESULT 2015








എസ്.എസ്.എല്‍.സി ഫലം തത്സമയം അറിയാന്‍ സംവിധാനം













ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലപ്രഖ്യാപനം ഏപ്രില്‍ 20 ന് നടത്തും. എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായി http://www.results.itschool.gov.in/ എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.







LINKS FOR SSLC RESULTS 2015






BIO-VISION'S SSLC EXAM PACKAGE 2015 - ALL SUBJECTS








SSLC EXAM PACKAGE 2015











2015 ലെ എസ് എസ് എൽ സി പരീക്ഷയ്ക്കായി എക്സാം പാക്കേജ് എന്ന പേരിൽ പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ബ്ലോഗിൽ ചേർക്കുകയുണ്ടായി. എല്ലാ വിഷയങ്ങളുടെയും ഇത്തരത്തിലുള്ള പോസ്റ്റുകൾ സൗകര്യത്തിനായി ഒറ്റ പോസ്റ്റായി നല്കുന്നു.






SSLC EXAM PACKAGE 2015 - ALL SUBJECTS








PLUS ONE ADMISSION 2015







PLUS ONE ADMISSION 2015













പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം 12ന് തുടങ്ങും. 25 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രീതിക്ക് പുറമെ അച്ചടിച്ച അപേക്ഷകള്‍ പൂരിപ്പിച്ചും സമര്‍പ്പിക്കാം. 12 മുതല്‍ അപേക്ഷ വിതരണം ചെയ്യും. ജൂണ്‍ മൂന്നിനായിരിക്കും ട്രയല്‍ അലോട്ട്മെന്‍റ്.ജൂണ്‍ 10ന് ആദ്യ അലോട്ട്മെന്‍റ് നടക്കും. രണ്ട് അലോട്ട്മെന്‍റുകള്‍ അടങ്ങിയ മുഖ്യ അലോട്ട്മെന്‍റുകള്‍ ജൂണ്‍ 25ന് അവസാനിക്കും. ജൂലൈ ഒന്നിന് ക്ളാസുകള്‍ തുടങ്ങും. ജൂലൈ 31ന് പ്രവേശം അവസാനിപ്പിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവെച്ചശേഷം അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വെരിഫിക്കേഷനു സമര്‍പ്പിക്കണം. ജില്ലക്കുള്ളിലെ സ്കൂളുകളില്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജില്ലയിലെ ഏതെങ്കിലും ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി രേഖകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍നിന്ന് വെരിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ അലോട്ട്മെന്‍റിനായി പരിഗണിക്കൂ.



ട്രയല്‍ അലോട്ട്മെന്‍റ്


അപേക്ഷകര്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ആദ്യ അലോട്ട്മെന്‍റിന് മുമ്പായി ട്രയല്‍ അലോട്ട്മെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാ വിവരങ്ങളില്‍ തെറ്റുകള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കാം. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോമ്പിനേഷനുകളും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഈ ഘട്ടത്തിലും അനുവദിക്കും. തിരുത്താനുള്ള അപേക്ഷ കൈപ്പറ്റിയതിന്‍െറ രസീത് ഈ ഘട്ടത്തിലും അപേക്ഷകന് നല്‍കും.


മുഖ്യ അലോട്ട്മെന്‍റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തും. മുഖ്യ അലോട്ട്മെന്‍റുകള്‍ കഴിയുന്നതോടെ ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശത്തില്‍ തുടരുന്നവര്‍ പ്രവേശം സ്ഥിരപ്പെടുത്തണം. എന്നാല്‍, മുഖ്യ അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും കൂടുതല്‍ ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷനും ലഭിക്കാത്തവര്‍ക്ക് സ്കൂള്‍മാറ്റത്തിനോ സ്കൂളിനുള്ളില്‍തന്നെ കോമ്പിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. ഏകജാലക രീതിയില്‍ പ്രവേശം നേടിയവര്‍ക്കുമാത്രം ഒഴിവുള്ളപക്ഷം മെറിറ്റ് അടിസ്ഥാനത്തില്‍ ഈ മാറ്റങ്ങള്‍ അനുവദിക്കും. നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കും സ്കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും മാത്രമായിരിക്കും മാറ്റങ്ങള്‍ അനുവദിക്കുക.


മുഖ്യ അലോട്ട്മെന്‍റില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍/കോമ്പിനേഷന്‍ മാറ്റം അനുവദിച്ചശേഷം മാത്രമായിരിക്കും സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തുക. സപ്ളിമെന്‍ററി അലോട്ട്മെന്‍റിനുമുമ്പ് സീറ്റൊഴിവ് വിവരം പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്മെന്‍റുകളില്‍ ഒന്നിലും ഇടംനേടാന്‍ കഴിയാത്തവര്‍ സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കാനായി നിലവിലുള്ള അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതിനൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. അപേക്ഷ പുതുക്കാത്തവരെ സപ്ളിമെന്‍ററി അലോട്ട്മെന്‍റ് വഴിയുള്ള പ്രവേശത്തിന് പരിഗണിക്കില്ല.





സ്ഥിരം/താല്‍ക്കാലിക പ്രവേശം





ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് നല്‍കി സ്കൂളില്‍ നിശ്ചിത സമയത്തിനകം സ്ഥിരം പ്രവേശം നേടണം. ഫീസ് അടച്ചില്ളെങ്കില്‍ സീറ്റ്ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പ്രവേശത്തിന് അവസരമുണ്ടാകില്ല. താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശം നേടിയാല്‍ മതിയാകും. ഹയര്‍സെക്കന്‍ഡറി പ്രവേശയോഗ്യതകള്‍ സ്കൂള്‍ പ്രന്‍സിപ്പലിനെ ഏല്‍പിച്ചാല്‍ താല്‍ക്കാലിക പ്രവേശം ലഭിക്കും. താല്‍ക്കാലിക പ്രവേശത്തിന് ഫീസ് അടക്കേണ്ടതില്ല.


മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിക്കുന്ന മുറക്ക് താല്‍ക്കാലിക പ്രവേശം നേടിയ സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ സമര്‍പ്പിച്ച് പ്രവേശം നേടാവുന്നതാണ്. മുഖ്യ അലോട്ട്മെന്‍റ് കഴിയുന്നതുവരെ താല്‍ക്കാലിക പ്രവേശത്തില്‍ തുടരാം. താഴ്ന്ന ഓപ്ഷനില്‍ പ്രവേശം ലഭിച്ചശേഷം ലഭിച്ച പ്രവേശം സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി ഫീസടച്ച് സ്ഥിരം പ്രവേശം നേടാം. ഉയര്‍ന്ന ഓപ്ഷന്‍ റദ്ദ് ചെയ്യാത്ത കുട്ടികള്‍ തുടര്‍ന്ന് വരുന്ന അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചാല്‍ നിര്‍ബന്ധമായും പുതിയ അലോട്ട്മെന്‍റിലേക്ക് മാറണം. സ്ഥിരം പ്രവേശത്തിനും താല്‍ക്കാലിക പ്രവേശത്തിനും അസ്സല്‍ രേഖകള്‍ ഹാജരാക്കണം.







ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിക്കാന്‍





ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിച്ചവര്‍ക്ക് അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേസമയം അലോട്ട്മെന്‍റ് ലഭിച്ചാല്‍ അവര്‍ ഏതെങ്കിലും ഒരു ജില്ലയില്‍ പ്രവേശം നേടേണ്ടതും അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകുന്നതുമാണ്. പ്രവേശം നേടിയ ജില്ലയില്‍ ആവശ്യമെങ്കില്‍ താല്‍ക്കാലിക പ്രവേശത്തില്‍ തുടര്‍ന്ന് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകള്‍ക്കായി കാത്തിരിക്കാം. ആദ്യം ഒരു ജില്ലയില്‍ മാത്രം അലോട്ട്മെന്‍റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശം നേടിയശേഷം തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ മറ്റൊരു ജില്ലയില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിച്ചാല്‍ പുതിയ അലോട്ട്മെന്‍റ് സ്വീകരിക്കാവുന്നതാണ്. തുടര്‍ന്ന് പുതുതായി പ്രവേശം നേടിയ ജില്ലയിലെ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാത്രമേ ഈ വിദ്യാര്‍ഥികള്‍ക്ക് മാറാന്‍ കഴിയൂ. ആദ്യ ജില്ലയിലെ ഓപ്ഷനുകള്‍ റദ്ദാകും.










Tuesday 28 April 2015

SSLC RESULT 2015 PUBLISHED








SSLC RESULT 2015













ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 97.99 ശതമാനം വിജയം കഴിഞ്ഞ വർഷത്തെക്കാൾ 2.52 ശതമാനം കൂടുതലാണിത് .ഇക്കുറി 4,58,841 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 12,287
വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എ
പ്ലസുകാര്‍ കൂടുതല്‍.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 97.99 ശതമാനം പേര്‍
വിജയിച്ചു. ഏറ്റവും കുറഞ്ഞ ശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന
വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം
പേര്‍ വിജയിച്ചു.

തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16
വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം. മെയ്
ആറ് മുതല്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കാം.



ഫലം ലഭിക്കുന്ന സൈറ്റുകള്‍ :

















MATHS BLOG RESULT ANALYSER



SCHOOLWISE RESULT



EDUCATIONAL DISTRICTWISE RESULT





സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471-155 300. മറ്റ് സേവനദാതാക്കള്‍ : 0471-2335523, 2115054, 2115098.













SSLC EXAM 2015 - REVALUATION, PHOTOCOPY, SCRUTINY, SAY EXAM ....










SSLC EXAM 2015











പുനർമൂല്യനിർണയത്തിന് ഏപ്രിൽ 24 മുതൽ 28 വരെ അപേക്ഷിക്കാം




ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂഷ്മപരിശോധന തുടങ്ങിയവയ്ക്കുളള അപേക്ഷകൾ ഏപ്രിൽ 24 മുതൽ 28 ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്ററെ ഏൽപിക്കണം.






സേ പരീക്ഷ മേയ് 11 മുതൽ 16 വരെ





എസ്.എസ് .എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാനാവാത്ത റെഗുലർ വിദ്യാർത്ഥികൾക്കുളള ' സേ' പരീക്ഷ മേയ് 11 മുതൽ 16 വരെ. ഇതിനായി അപേക്ഷാ ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടർ പ്രിന്റൗട്ടും അതത് പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് ഏപ്രിൽ 28 മുതൽ സമർപ്പിക്കാം.





പുനർ മൂല്യനിർണ്ണയത്തിന്റേയും സേ പരീക്ഷയുടേയും ഫലം

മേയ് അവസാനത്തോടെ പ്രസിദ്ധീകരിക്കും.

















KEAM 2015 - ANSWER KEYS








KEAM 2015 - ANSWER KEYS















The Answer Keys of Engineering/ Medical Entrance Examination conducted from 20th April 2015 to 23rd April 2015 are published.










PLUS ONE ADMISSION 2015 | പ്ലസ് വൺ : മേയ് 6 മുതൽ അപേക്ഷിക്കാം








പ്ലസ് വൺ : മേയ് 6 മുതൽ അപേക്ഷിക്കാം














പ്ലസ് വൺ പ്രവേശനത്തിന് മേയ് 6 മുതൽ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാവും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്‌ഔട്ട് അനുബന്ധ രേഖകൾ സഹിതം മേയ് 20വരെ അതത് ജില്ലകളിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ജൂൺ മൂന്നിന് തുടങ്ങും. ജൂൺ 10ന് ആദ്യ അലോട്ട്മെന്റ് നടത്തും. രണ്ട് പ്രധാന അലോട്ട്മെന്റുകൾക്ക് ശേഷം ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. തുടർന്ന് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ജൂലായ് 31ന് പ്രവേശനം പൂർത്തിയാക്കും.



















എസ്.എസ്.എല്‍.സി രണ്ടാം ഫലപ്രഖ്യാപനം: വിജയശതമാനം ഉയര്‍ന്നു








എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്നു









എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 97.99 ആയിരുന്നു മുന്‍പ് പ്രഖ്യാപിച്ച വിജയശതമാനം.കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് അടക്കമുള്ളവ ചേര്‍ക്കാതെ ഫലപ്രഖ്യാപനം നടത്തിയത് വ്യാപക പിഴവുകള്‍ക്ക് ഇടയാക്കിയിരുന്നു. പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചതോടെ 2800 കുട്ടികള്‍ക്കുകൂടി എ പ്ലസ് ലഭിച്ചു. പരീക്ഷാഭവന്റെ വെബ് സൈറ്റിലാണ് പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.




















































Thursday 9 April 2015

അറുനൂറിന്റെ നിറവിൽ








അറുനൂറിന്റെ നിറവിൽ
















ബയോ വിഷൻ 600 പോസ്റ്റുകൾ തികച്ച് വിദ്യാഭ്യാസ ബ്ലോഗുകളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു. നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തരുന്ന സുമനസുകളായ അധ്യാപകര്‍ക്കും , നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിക്കുന്ന സുഹൃത്തുക്കൾക്കും, ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.







See All Posts (600) in ALPHABETICAL ORDER














Wednesday 8 April 2015

പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ








പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ













⧬ പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഹാളിലെത്തണം.

⧬ റോൾ നമ്പർ രേഖപ്പെടുത്തിയ മേശ കണ്ടെത്തുക.

⧬ അധ്യാപകർ ഉത്തരപ്പേപ്പറും ചോദ്യപേപ്പറും നൽകുമ്പോൾ എഴുന്നേറ്റുനിന്നു വാങ്ങുക.

⧬ ഉത്തരപ്പേപ്പറിൽ നമ്പറും വിഷയവുമെല്ലാം വ്യക്തമായും തെറ്റുകൂടാതെയും എഴുതാൻ ശ്രദ്ധിക്കണം.

⧬ ചോദ്യപേപ്പർ കിട്ടിയാൽ മുഴുവൻ വായിച്ചുനോക്കുക. എളുപ്പമായവ ആദ്യം എഴുതുക. ചോദ്യം വ്യക്തമായി പഠിച്ചുവേണം ഉത്തരമെഴുതാൻ.

⧬ ക്രമനമ്പർ മാർജിനിൽ തെറ്റാതെ എഴുതാൻ ശ്രദ്ധിക്കണം. സബ് നമ്പർ ആവശ്യമെങ്കിൽ ഉത്തരങ്ങൾ അത്തരത്തിൽ ക്രമീകരിക്കാം.

⧬ ഉത്തരക്കടലാസിൽ രണ്ടാം പേജ് മുതൽ പേജ് നമ്പർ ഇടാൻ മറക്കരുത്.

⧬ ഉത്തരങ്ങൾ വലിച്ചുനീട്ടി പേപ്പർ എഴുതി നിറയ്ക്കാൻ മുതിരരുത്. കയ്യക്ഷരം നന്നാക്കി വെട്ടും തിരുത്തും ഒഴിവാക്കിവേണം ഉത്തരങ്ങൾ എഴുതാൻ.

⧬ പരീക്ഷ എഴുതി കഴിഞ്ഞാൽ ഉത്തരപ്പേപ്പർ ഒന്നുകൂടി കണ്ണോടിച്ചു കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളെന്തെങ്കിലും വിട്ടുപോകുകയോ മറ്റെന്തെങ്കിലും പിശകു പറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചുവേണം തിരിച്ചേൽപിക്കാൻ.

⧬ പരീക്ഷ എഴുതാൻ അനുവദിച്ച സമയം പൂർണമായി ഉപയോഗിക്കണം. നേരത്തേ എഴുതിക്കഴിഞ്ഞാൽ ഉത്തരപ്പേപ്പർ തിരിച്ചേൽപിച്ചു ഹാൾ വിടരുത്. എഴുതിയവ വീണ്ടും വിശദമായി വായിച്ചു തെറ്റുകുറ്റങ്ങൾ തീർക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്യുക.

⧬ ഉത്തരപ്പേപ്പറിലെ നമ്പർ, വിഷയം തുടങ്ങിയവയും പേജ് നമ്പറുകൾ എന്നിവയും പരിശോധിക്കുക. ഉത്തരക്കടലാസുകൾ വൃത്തിയായി, ക്രമത്തിൽ തുന്നിക്കെട്ടിവേണം തിരിച്ചേൽപിക്കാൻ.


⧬ എഴുതിക്കഴിഞ്ഞ പരീക്ഷകളിലെന്തെങ്കിലും കുറവോ പിശകുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയോർത്തു വേവലാതിപ്പെട്ടു വരുംപരീക്ഷകളെക്കൂടി അതു ബാധിക്കരുത്. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തി വിചാരിച്ചതിലും കൂടുതൽ നേടാൻ ശ്രമിക്കണം.

⧬ എഴുതി കഴിഞ്ഞ പരീക്ഷകൾ എളുപ്പമായിരുന്നതുകൊണ്ടു വരുംപരീക്ഷകളെ ഗൗരവമായി കാണാതിരിക്കരുത്.


⧬ പരീക്ഷയുടെ തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞു പഠിക്കാൻ മുതിരരുത്. ഉറക്കം തൂങ്ങിയുള്ള പഠനംകൊണ്ടു കാര്യമില്ല. അടുത്ത ദിവസത്തെ പരീക്ഷയെ അതു ദോഷകരമായി ബാധിക്കും.

⧬ പരീക്ഷയുടെ തലേന്നുതന്നെ, ആവശ്യമുള്ള പേനകൾ, പെൻസിൽ, ജോമെട്രി ബോക് സ്, ഹാൾ ടിക്കറ്റ് എന്നിവ കരുതിവയ്ക്കുക. പരീക്ഷയ്ക്കിറങ്ങുന്ന നേരത്ത് ഇവ തപ്പാനിടവരരുത്. നാം സ്ഥിരം ഉപയോഗിക്കുന്ന പേനതന്നെയാണു പരീക്ഷയെഴുതാനും നല്ലത്. പുതിയ പേന വിരലുകൾക്കു പരിചിതമല്ലാത്തവയായാൽ അതു കയ്യക്ഷരത്തെ ദോഷകരമായി ബാധിക്കും.


കടപ്പാട് : മനോരമ







BIO-VISION'S SSLC EXAM PACKAGE 2015 - ENGLISH








SSLC EXAM PACKAGE 2015 - ENGLISH














എക്സാം പാക്കേജ് 2015 ൽ ഇന്ന് ഇംഗ്ലീഷിന്റെ പഠന സഹായികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ പാഠഭാഗ വിശകലനം, പരീക്ഷാ സഹായി, പരീക്ഷാ പരിശീലനം എന്നീ വിഭവങ്ങളാണ് ഉൾപ്പെടുന്നത് . പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച ഈ പഠന സഹായികൾ വളരെയധികം പ്രയോജനകരമാകും എന്ന് കരുതുന്നു.












SSLC EXAM PACKAGE 2015 - ENGLISH


















BIO-VISION'S SSLC EXAM PACKAGE 2015 - HINDI








SSLC EXAM PACKAGE 2015 - HINDI












എസ്.എസ്.എല്‍.സി ഹിന്ദിയുടെ രണ്ട് പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പറും മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ സഹായി എന്നിവ. ചുവടെയുള്ള ലിങ്കിൽ നിന്നും അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .






SSLC EXAM PACKAGE 2015 - HINDI





HINDI - PADASEKHARAM

HINDI - PADIPPURA







animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST









PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS








PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS











ഹയർ സെക്കന്ററി ഒന്നാം വർഷ കോമ്മേഴ്സ് ഗ്രൂപ്പിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച് തയ്യാറാക്കി അയച്ചിരിക്കയാണ് കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിർവഹിച്ച് ഷെയർ ചെയ്ത സാറിനോടുള്ള നന്ദി അറിയിക്കുന്നു. നേരത്തെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ പാഠപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓഫ്‌ ലൈൻ മോക്ക് എക്സാം പോലെ തന്നെ ഇതും ഈ പരീക്ഷാ വേളയിൽ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു .






PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS









Related posts











BIO-VISION'S SSLC EXAM PACKAGE 2015 - SOCIAL SCIENCE








EXAM PACKAGE 2015 - SOCIAL SCIENCE











കുട്ടികൾക്ക് പൊതുവേ പ്രയാസകരമായ സോഷ്യല്‍ സയന്‍സിന്റെ നിരവധി സ്റ്റഡി മെറ്റീരിയലുകളുമായാണ് ഇന്നത്തെ എക്സാം പാക്കേജ് പോസ്റ്റ്‌ എത്തുന്നത്‌ . ഇതിൽ മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും, പ്രധാന ആശയങ്ങളും മാതൃകാ ചോദ്യങ്ങളും, ചോദ്യ സാധ്യതകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ പഠന വിഭവങ്ങൾ തിങ്കളാഴാച്ച നടക്കാൻ പോകുന്ന സോഷ്യൽ സയൻസ് പരീക്ഷയെ കൂടുതൽ ആത്മ വിശ്വാസത്തോടെ എഴുതാൻ സഹായിക്കും എന്ന് കരുതുന്നു. ഡൌണ്‍ലോഡ് ലിങ്കുകൾ ചുവടെ





SSLC EXAM PACKAGE 2015 - SOCIAL SCIENCE





SOCIAL SCIENCE - VIDYA I

SOCIAL SCIENCE - VIDYA II

SOCIAL SCIENCE - PADIPPURA I

SOCIAL SCIENCE - PADIPPURA II

SOCIAL SCIENCE - PADIPPURA III

SOCIAL SCIENCE - PADIPPURA IV

SOCIAL SCIENCE - PADASEKHARAM







animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - HINDI

SSLC EXAM PACKAGE 2015 - PHYSICS

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - MATHEMATICS

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST









BIO-VISION'S SSLC EXAM PACKAGE 2015 - MATHEMATICS








SSLC EXAM PACKAGE 2015 - MATHEMATICS













എക്സാം പാക്കേജിൽ ഇന്ന് ഗണിതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇതിൽ മോഡല്‍

ചോദ്യ പേപ്പര്‍, പാഠങ്ങളിലെ പ്രധാന ആശയങ്ങൾ, പാഠ ഭാഗങ്ങളിലെ പ്രധാന ചോദ്യങ്ങൾ തുടങ്ങിയ പഠന സഹായികൾ ഉൾപ്പെടുന്നു .








SSLC EXAM PACKAGE 2015 - MATHEMATICS





MATHEMATICS MODEL QUESTION

MATHEMATICS - PADIPPURA I

MATHEMATICS - PADIPPURA II

MATHEMATICS - PADIPPURA III

MATHEMATICS - PADIPPURA IV

MATHEMATICS - VIDHYA I

MATHEMATICS - VIDHYA II





animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - HINDI

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST









SSLC MATHS SURE 15 MARKS - NOTES AND VIDEO TUTORIALS








SSLC MATHS SURE 15 MARKS












എസ്.എസ്.എല്‍.സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിരവധി കൂട്ടുകാർ പഠന വിഭവങ്ങൾ ആവശ്യപ്പെട്ടിരുന്നല്ലോ ഏവർക്കും ആശ്വാസമായി ഒരു സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ. സൈഫുദ്ദീൻ സാർ ജെ ഡി റ്റി ഇസ്ലാം ഹൈസ്കൂൾ വെള്ളിമാടുകുന്ന്, കോഴിക്കോട് നിന്നും. ഗണിത പരീക്ഷയ്ക്ക് ഏവർക്കും 15 മാർക്ക് ഉറപ്പ് നല്കുന്ന സ്ഥിരം ചോദ്യ ഭാഗങ്ങളെ അടിസ്ഥാനമാക്കി നോട്ടും ഒപ്പം വീഡിയോ പാഠങ്ങളും. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം സമയോചിതമായി നിർവഹിച്ച് ഷെയർ ചെയ്ത സാറി നോടുള്ള നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. ഏവർക്കും വിജയാശംസകൾ!!!








SSLC MATHS SURE 15 MARKS - NOTES












SSLC MATHS SURE 15 MARKS - VIDEO TUTORIALS







1.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്







2.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്









3. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്









4.തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്








5.ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്









BIO-VISION'S SSLC EXAM PACKAGE 2015 - PHYSICS







SSLC EXAM PACKAGE 2015 - PHYSICS











എക്സാം പാക്കേജിൽ ഇന്ന് ഫിസിക്സ്‌ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാഠങ്ങളിലെ പ്രധാന ആശയങ്ങളും പരിചയപ്പെടുത്തുന്ന മലയാള മനോരമ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മെറ്റീരിയല്‍, കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് .






SSLC EXAM PACKAGE 2015 - PHYSICS





PHYSICS - PADASEKHARAM

PHYSICS - PADIPPURA I

PHYSICS - PADIPPURA II







animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - HINDI

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - MATHEMATICS

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST