Showing posts with label ARTICLE. Show all posts
Showing posts with label ARTICLE. Show all posts

Saturday, 9 May 2015

അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ








അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ














അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ


പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാനുള്ള വഴികള്‍. കളിയും കലപിലമേളവും ഒക്കെയായി വീണ്ടും അവധിക്കാലം എത്തുകയാണ്‌. അമ്മമാരുടെ മനസില്‍ ആധി നിറയുന്ന സമയം. വീടിനുള്ളിലെ ഇത്തിരിവട്ടത്തില്‍ അവധിക്കാല രസങ്ങള്‍ ആഘോഷിക്കുന്നവരാണ്‌ ഇന്നത്തെ കുട്ടികള്‍. ഭക്ഷണരീതിയിലും വലിയ പുതുമകളൊന്നുമില്ലാതെ കടന്നു പോകുന്ന അവധിക്കാലം. വ്യത്യസ്‌തതയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നതിലല്ല അത്‌ എത്ര മാത്രം ആരോഗ്യപ്രദമാക്കാം എന്നാണ്‌ അമ്മമാര്‍ ചിന്തിക്കേണ്ടത്‌.





എന്തു കൊടുക്കും? അവരെ എങ്ങനെ ഭക്ഷണം കഴിപ്പിക്കും? എങ്ങനെ തൃപ്‌തരാക്കും? രണ്ടു കുട്ടികളുള്ള വീട്ടില്‍ നാലു ചോയ്‌സാണു ഭക്ഷണകാര്യത്തില്‍. ഇതിനിടയില്‍പ്പെട്ടു വീര്‍പ്പുമുട്ടുന്നവരാണു മിക്കവാറും അമ്മമാര്‍. എന്നാല്‍ പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാം.





പ്രാതല്‍ മെനുവിലെ പുതുമകള്‍





നാട്ടിന്‍പുറത്ത്‌ കൂട്ടുകാരുമൊത്തുചേര്‍ന്ന്‌ ആര്‍ത്തുല്ലസിച്ചു നടന്നഒരു അവധിക്കാലമുണ്ടായിരുന്നു നമുക്ക്‌. കൂട്ടുകുടുംബ വ്യവസ്‌ഥിതിയും കാര്‍ഷിക പാരമ്പര്യവും നിലനിന്നിരുന്ന അക്കാലത്തെ പ്രാതലിന്റെ മെനു ആസ്വാദ്യകരവും ആരോഗ്യദായകവുമായിരുന്നു. നെയ്യിട്ടതോ തേങ്ങാപ്പാല്‍ ഒഴിച്ചതോ ആയ കഞ്ഞി, കപ്പ പുഴുങ്ങിയത്‌. അല്‍പം കൂടി സൗകര്യമുള്ള വീട്ടിലാണെങ്കില്‍ ദോശ, ഇഡ്‌ഡലി, പുട്ടും കടലയും രാസവളം ചേര്‍ക്കാതെ കൃഷി ചെയ്‌ത വാഴപ്പഴം, വീട്ടില്‍ വളര്‍ത്തുന്ന നാടന്‍കോഴിയുടെ മുട്ട, ശുദ്ധമായ പശുവിന്‍ പാലൊഴിച്ച ചായ ഇതൊക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ പ്രാതല്‍.





ഉച്ചയ്‌ക്കാകട്ടെ ആവി പറക്കുന്ന ചോറോ കഞ്ഞിയോ. ഒപ്പം കൊതിയൂറുന്ന നാടന്‍ വിഭവങ്ങളും. ഫാസ്‌റ്റ്ഫുഡ്‌, ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്നിവയൊന്നും അന്നത്തെ കുട്ടികള്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു ഹെല്‍ത്ത്‌ ഡ്രിങ്കിന്റെയും പിന്‍ബലമില്ലാതെതന്നെ അവര്‍ ഇന്നത്തെ അണുകുടുംബങ്ങളിലെ ഒറ്റക്കുട്ടിയേക്കാള്‍ ആരോഗ്യവാന്മാരായിരുന്നു.





ഇന്ന്‌ കുട്ടികളുടെ ജീവിതരീതിയും ഭക്ഷണരീതികളുമെല്ലാം പാടെ മാറി. ടെലിവിഷനും കംപ്യൂട്ടറിനും മുമ്പില്‍ ചോദ്യചിഹ്നം പോലെ വളഞ്ഞ്‌ മുഖത്തു സോഡാക്കുപ്പി കണ്ണടയും വച്ച കുട്ടികള്‍ ഇന്ന്‌ പതിവു കാഴ്‌ചയാണ്‌.





പ്രാതല്‍ ഉപേക്ഷിച്ചാല്‍





വളര്‍ച്ചയുടെ കാലഘട്ടമാണു കുട്ടികളുടേത്‌. അതോടൊപ്പം അവധിക്കാല കളികളും കൂടിയാകുമ്പോള്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ഊര്‍ജസമ്പാദനത്തിനു വേണ്ട അന്നജവും വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ട പ്രോട്ടീനും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സന്തുലനത്തിനും വേണ്ട ജീവകങ്ങളും ധാതുലവണങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.





പ്രാതലിന്റെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്‌. പ്രഭാതഭക്ഷണം ഉപേക്ഷിക്കുകയോ ശരിയായ രീതിയില്‍ കഴിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടികള്‍ അക്കാദമിക്‌ നിലവാരത്തില്‍ പിന്നിലാവുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അതിനാല്‍ കുട്ടികളുടെ പ്രാതലിന്റെ കാര്യത്തില്‍ അമ്മമാര്‍ ഏറെ ശ്രദ്ധിക്കണം.





അമ്മ ഓര്‍ത്തിരിക്കാന്‍





ഒരേ ഭക്ഷണം പിതിവായി കഴിക്കുന്നത്‌ പൊതുവേ കുട്ടികള്‍ക്ക്‌ താല്‍പര്യമുള്ള കാര്യമല്ല. അവര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന ആഹാര സാധനങ്ങള്‍ക്കുവേണ്ടി ബഹളം വയ്‌ക്കുകയും ചെയ്യും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌, അവര്‍ ഇഷ്‌ടപ്പെടുന്ന രുചികളില്‍ തയാറാക്കാവുന്ന, പോഷകഗുണം നിറഞ്ഞ പാചകം പരീക്ഷിക്കാം.





കടപ്പാട് : മംഗളം








Wednesday, 8 April 2015

പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ








പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ













⧬ പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഹാളിലെത്തണം.

⧬ റോൾ നമ്പർ രേഖപ്പെടുത്തിയ മേശ കണ്ടെത്തുക.

⧬ അധ്യാപകർ ഉത്തരപ്പേപ്പറും ചോദ്യപേപ്പറും നൽകുമ്പോൾ എഴുന്നേറ്റുനിന്നു വാങ്ങുക.

⧬ ഉത്തരപ്പേപ്പറിൽ നമ്പറും വിഷയവുമെല്ലാം വ്യക്തമായും തെറ്റുകൂടാതെയും എഴുതാൻ ശ്രദ്ധിക്കണം.

⧬ ചോദ്യപേപ്പർ കിട്ടിയാൽ മുഴുവൻ വായിച്ചുനോക്കുക. എളുപ്പമായവ ആദ്യം എഴുതുക. ചോദ്യം വ്യക്തമായി പഠിച്ചുവേണം ഉത്തരമെഴുതാൻ.

⧬ ക്രമനമ്പർ മാർജിനിൽ തെറ്റാതെ എഴുതാൻ ശ്രദ്ധിക്കണം. സബ് നമ്പർ ആവശ്യമെങ്കിൽ ഉത്തരങ്ങൾ അത്തരത്തിൽ ക്രമീകരിക്കാം.

⧬ ഉത്തരക്കടലാസിൽ രണ്ടാം പേജ് മുതൽ പേജ് നമ്പർ ഇടാൻ മറക്കരുത്.

⧬ ഉത്തരങ്ങൾ വലിച്ചുനീട്ടി പേപ്പർ എഴുതി നിറയ്ക്കാൻ മുതിരരുത്. കയ്യക്ഷരം നന്നാക്കി വെട്ടും തിരുത്തും ഒഴിവാക്കിവേണം ഉത്തരങ്ങൾ എഴുതാൻ.

⧬ പരീക്ഷ എഴുതി കഴിഞ്ഞാൽ ഉത്തരപ്പേപ്പർ ഒന്നുകൂടി കണ്ണോടിച്ചു കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളെന്തെങ്കിലും വിട്ടുപോകുകയോ മറ്റെന്തെങ്കിലും പിശകു പറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചുവേണം തിരിച്ചേൽപിക്കാൻ.

⧬ പരീക്ഷ എഴുതാൻ അനുവദിച്ച സമയം പൂർണമായി ഉപയോഗിക്കണം. നേരത്തേ എഴുതിക്കഴിഞ്ഞാൽ ഉത്തരപ്പേപ്പർ തിരിച്ചേൽപിച്ചു ഹാൾ വിടരുത്. എഴുതിയവ വീണ്ടും വിശദമായി വായിച്ചു തെറ്റുകുറ്റങ്ങൾ തീർക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്യുക.

⧬ ഉത്തരപ്പേപ്പറിലെ നമ്പർ, വിഷയം തുടങ്ങിയവയും പേജ് നമ്പറുകൾ എന്നിവയും പരിശോധിക്കുക. ഉത്തരക്കടലാസുകൾ വൃത്തിയായി, ക്രമത്തിൽ തുന്നിക്കെട്ടിവേണം തിരിച്ചേൽപിക്കാൻ.


⧬ എഴുതിക്കഴിഞ്ഞ പരീക്ഷകളിലെന്തെങ്കിലും കുറവോ പിശകുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയോർത്തു വേവലാതിപ്പെട്ടു വരുംപരീക്ഷകളെക്കൂടി അതു ബാധിക്കരുത്. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തി വിചാരിച്ചതിലും കൂടുതൽ നേടാൻ ശ്രമിക്കണം.

⧬ എഴുതി കഴിഞ്ഞ പരീക്ഷകൾ എളുപ്പമായിരുന്നതുകൊണ്ടു വരുംപരീക്ഷകളെ ഗൗരവമായി കാണാതിരിക്കരുത്.


⧬ പരീക്ഷയുടെ തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞു പഠിക്കാൻ മുതിരരുത്. ഉറക്കം തൂങ്ങിയുള്ള പഠനംകൊണ്ടു കാര്യമില്ല. അടുത്ത ദിവസത്തെ പരീക്ഷയെ അതു ദോഷകരമായി ബാധിക്കും.

⧬ പരീക്ഷയുടെ തലേന്നുതന്നെ, ആവശ്യമുള്ള പേനകൾ, പെൻസിൽ, ജോമെട്രി ബോക് സ്, ഹാൾ ടിക്കറ്റ് എന്നിവ കരുതിവയ്ക്കുക. പരീക്ഷയ്ക്കിറങ്ങുന്ന നേരത്ത് ഇവ തപ്പാനിടവരരുത്. നാം സ്ഥിരം ഉപയോഗിക്കുന്ന പേനതന്നെയാണു പരീക്ഷയെഴുതാനും നല്ലത്. പുതിയ പേന വിരലുകൾക്കു പരിചിതമല്ലാത്തവയായാൽ അതു കയ്യക്ഷരത്തെ ദോഷകരമായി ബാധിക്കും.


കടപ്പാട് : മനോരമ







കുട്ടികള്‍ കളിച്ചോട്ടെ








കുട്ടികള്‍ കളിച്ചോട്ടെ












അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍
വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌





നമ്മുടെ കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന
നേരമ്പോക്കുകള്‍ അവരുടെ ആരോഗ്യത്തെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നതെന്ന്‌
അറിയണം. ടിവി, ഇന്റര്‍നെറ്റ്‌, ഗെയിമുകള്‍ തുടങ്ങിയവ ഗുണവും ദോഷവും
ഒരുപോലെ ഉണ്ടാക്കുന്നുണ്ട്‌. അവയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍
മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവയില്‍
അഭിരുചിയുള്ള കുട്ടികളെ അത്‌ അഭ്യസിപ്പിക്കണം. ഇത്‌ കുട്ടികളുടെ
ആരോഗ്യസംരക്ഷണത്തിന്റെ ഭാഗം കൂടിയാണ്‌.


അടിച്ചുപൊളിക്കുന്നതിനൊപ്പം അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം
സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍ വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌.



ടെലിവിഷന്‍



ടിവിയുടെ മിതമായ ഉപയോഗം വിനോദത്തിനും വിവരസമ്പാദനത്തിനും സഹായകമാണ്‌.
എന്നാല്‍ അനിയന്ത്രിതമായ ടിവി കാഴ്‌ചയ്‌ക്ക് പല ദൂഷ്യഫലങ്ങളുമുണ്ട്‌. നല്ല
ആശയവിനിമയശേഷിയും സാമൂഹ്യമര്യാദകളും ആഗ്രഹിക്കുന്നവര്‍ മറ്റുള്ളവരോട്‌
ഇടപഴകുകയും അവരുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച്‌ പെരുമാറ്റത്തില്‍ മാറ്റം
വരുത്താനും ശ്രമിക്കണം. കിട്ടുന്ന സമയം ടിവിയോടൊത്തു ചെലവഴിക്കുന്ന
കുട്ടികള്‍ക്ക്‌ ഇതിനുള്ള അവസരങ്ങള്‍ നഷ്‌ടമാകുന്നു. അതിനാല്‍ അവര്‍
വാഗ്‌ബുദ്ധിയിലും വൈകാരികബുദ്ധിയിലും പിന്നാക്കം പോകുന്നു.


രംഗങ്ങള്‍ അതിവേഗം മാറുന്ന പ്രോഗ്രാമുകള്‍ കണ്ടുശീലിക്കുന്നവര്‍
ദൈനംദിനജീവിതത്തിലും അത്തരമൊരു ദ്രുതഗതി പ്രതീക്ഷിക്കാന്‍ തുടങ്ങുന്നു.
അതുവഴി നിത്യജീവിതത്തില്‍ അവര്‍ക്ക്‌ വിരസതയും ഏകാഗ്രതയില്ലായ്‌മയും
അനുഭവപ്പെടാന്‍ കളമൊരുങ്ങും. ദൃശ്യങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന
ടിവിയുടെ നിരന്തരമായ കാഴ്‌ച ഭാഷ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ
ഇടതുഭാഗത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്‌.


അക്രമരംഗങ്ങള്‍ അവിരാമം കാണുന്നത്‌ നിര്‍വികാരത രൂപപ്പെടാനും, സഹാനുഭൂതി
നശിക്കാനും, ആക്രമണോത്സുകത വളരാനും ഇടയാക്കുന്നുണ്ട്‌. ഈ ദുര്‍ഗുണങ്ങള്‍
ചിലരിലെങ്കിലും മുതിര്‍ന്നുകഴിഞ്ഞും മാറാതെ നില്‍ക്കാം. കൊല്ലും കൊലയും
ഹാസ്യരൂപത്തിലോ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള എളുപ്പമാര്‍ഗമായോ
അവതരിപ്പിക്കപ്പെടുന്നതും, ചെറിയ പ്രകോപനങ്ങളില്‍പ്പോലും
അടിപിടിക്കൊരുങ്ങുന്ന നായക കഥാപാത്രങ്ങളും, ഒരു ശിക്ഷയും കിട്ടാതെ
രക്ഷപ്പെടുന്ന വില്ലന്മാരുമൊക്കെ കുഞ്ഞുമനസുകളില്‍ സൃഷ്‌ടിക്കുക നല്ല
അനുരണനങ്ങളല്ല.


മദ്യപാനം, പുകവലി, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയവ ആസ്വാദ്യകരമോ തമാശയോ
ആയി അവതരിപ്പിക്കുന്നതും അവയുടെ പ്രത്യാഘാതങ്ങള്‍ പരാമര്‍ശിക്കാത്തതും
കുട്ടികളെ ദുസ്വഭാവങ്ങളിലേക്ക്‌ ആകര്‍ഷിപ്പിക്കാം. വ്യായാമം
ഇല്ലാതാക്കിയും, എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാനുള്ള
അവസരമൊരുക്കിയും, ആരോഗ്യത്തിനു നന്നല്ലാത്ത ഭക്ഷണോത്‌പന്നങ്ങളില്‍
പരസ്യങ്ങളിലൂടെ താല്‍പര്യം ജനിപ്പിച്ചും ടിവി കുട്ടികളിലെ അമിതവണ്ണത്തിനും
കാരണമാകുന്നു.


ആറുവയസില്‍ താഴെ പരസ്യങ്ങളും പ്രോഗ്രാമുകളും വേര്‍തിരിച്ചറിയുക
പ്രയാസമായിരിക്കും. എട്ടൊമ്പതു വയസുവരെ പരസ്യങ്ങള്‍ ഉല്‍പ്പന്നങ്ങള്‍
വിറ്റഴിക്കാനായി കമ്പനികള്‍ കാശുകൊടുത്തു സംപ്രേഷണം ചെയ്യിക്കുന്നവയാണ്‌
എന്ന തിരിച്ചറിവു കണ്ടേക്കില്ല. പരസ്യങ്ങളുടെ പ്രധാനോദ്ദേശ്യം നമ്മുടെ പണം
കൈക്കലാക്കുകയാണെന്ന്‌ ബോധ്യപ്പെടുത്തിക്കൊടുക്കണം. ഓരോ പരസ്യവും
ആളുകളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ അടവുകളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നു
കണ്ടുപിടിക്കല്‍ ഒരു കളിയായി വളര്‍ത്തിയെടുക്കുക. പരസ്യങ്ങള്‍ക്ക്‌
കുരുന്നുമനസുകളില്‍ അനര്‍ഹമായ പ്രാധാന്യം കിട്ടുന്നതു തടയാന്‍ ഇത്‌
സഹായിക്കും.


കടപ്പാട് : മംഗളം