Wednesday 8 April 2015

HAVE A NICE SUMMER VACATION









HAVE A NICE SUMMER VACATION












പരീക്ഷാക്കാലം കഴിഞ്ഞു.മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനി രണ്ടുമാസം മധ്യവേനലവധിക്കാലം. കുട്ടികള്‍ ഏറെ
ഇഷ്ടപ്പെടുന്ന ദിനങ്ങളാണ്‌ അവധിക്കാലം. പാഠപുസ്തകങ്ങളുടേയും പഠന
ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെയ്ക്കാന്‍ കഴിഞ്ഞതിന്റെ
സമാധാനത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും


ദിനങ്ങള്‍.


അവധിക്കാലം അടിച്ചുപൊളിച്ച്‌ ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി
ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച്‌ അടുത്ത അധ്യയനവര്‍ഷം
നേട്ടങ്ങളുടെതാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതാണ്‌ അവധിക്കാലം
എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം
അവധിക്കാലത്തും ഉണ്ടാകണം.





ആയാസരഹിതമായും ആഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ.
പൂത്തുമ്പികളെപ്പോലെ പാറി നടക്കാന്‍, കുസൃതി കാട്ടി രസിക്കാന്‍,
ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക്‌ മോഹമുണ്ടാകും.
അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ അവസരം
നല്‍കുക. എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു !!!





















No comments:

Post a Comment